അധികൃതരുടെ അനാസ്ഥ; ചകിരി വ്യവസായ സംഘത്തിലെ വിലയേറിയ ഉപകരണങ്ങള്‍ നശിക്കുന്നു
അധികൃതരുടെ അനാസ്ഥ; ചകിരി വ്യവസായ സംഘത്തിലെ വിലയേറിയ ഉപകരണങ്ങള്‍ നശിക്കുന്നു
കോഴിക്കോട് മണിയൂരിലെ ഇന്ദിരാജി യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘത്തിലെ ഉപകരണങ്ങളാണ് നശിക്കുന്നത്
അധികൃതരുടെ അനാസ്ഥ മൂലം സര്‍ക്കാറിന്‍റെ ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നു. കോഴിക്കോട് മണിയൂരിലെ ഇന്ദിരാജി യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘത്തിലെ ഉപകരണങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നത്. കയര്‍ വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് 20 വര്‍ഷം മുന്‍പ് കയര്‍ നിര്‍മ്മാണ ഫാക്ടറി തുടങ്ങിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് സഹകരണ മേഖലയിലെ കയര്‍ നിര്‍മാണ ഫാക്ടറി തുടങ്ങിയത്. കയര്‍ വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞെന്നല്ലാതെ ഒരു ദിവസം പോലും ഫാക്ടറി പ്രവര്‍ത്തിച്ചില്ല. കയര്‍ വികസന വകുപ്പിന്‍റെ ഫണ്ടിന് പുറമെ പൊതുജനങ്ങളില്‍ നിന്നും പണം സ്വരൂപിച്ചാണ് സ്ഥാപനം തുടങ്ങിയത്. സഹകരണ സംഘം ഭാരവാഹികളുടെ അനാസ്ഥയാണ് ഫാക്ടറി പൂട്ടിപോകുന്നതിന് കാരണമെന്നാണ് ഓഹരി ഉടമകള്‍ പറയുന്നത്.
എന്നാല്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയെങ്കിലും തുടര്‍ സഹായങ്ങള്‍ ലഭിച്ചില്ലെന്നാണ് സഹകരണ സംഘത്തിന്‍റ വിശദീകരണം. ഫാക്ടറി പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കയര്‍ വികസന വകുപ്പ് അറിയിച്ചു.
Adjust Story Font
16