മുത്തങ്ങ സമരം: സിബിഐ കേസിലെ വിചാരണ ആരംഭിച്ചു
മുത്തങ്ങ സമരം: സിബിഐ കേസിലെ വിചാരണ ആരംഭിച്ചു
കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ.
മുത്തങ്ങ ആദിവാസി സമരവുമായി ബന്ധപ്പെട്ട സിബിഐ കേസിലെ വിചാരണ ആരംഭിച്ചു. കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ. സമരത്തിനു ശേഷം ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും തീര്‍പ്പാകാത്ത കേസില്‍ കോടതി കയറിയിറങ്ങുകയാണ് ആദിവാസികള്‍.
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള 17 കുറ്റകൃത്യങ്ങളിലാണ് കല്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നത്. ആദിവാസി ഗോത്രമഹാസഭ കോ ഓഡിനേറ്റര്‍ എം ഗീതാനന്ദനാണ് ഒന്നാം പ്രതി. കേസിലുള്ള 57 പ്രതികളില്‍ ആറുപേര്‍ മരിച്ചു. മുത്തങ്ങ സമരത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കി ആദിവാസികളെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം 15 വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി എഴുന്നൂറോളം ആദിവാസികള്‍ക്കെതിരെ കേസെടുത്തിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട ആറുകേസുകളില്‍ ഉള്‍പ്പെട്ടവരെ നേരത്തെ വെറുതെവിട്ടു. ബാക്കിയുള്ള ആറു ക്രിമിനല്‍കേസുകള്‍ മൂന്നാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളത്തെ സിബിഐ കോടതിയിലായിരുന്നു കേസ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കല്പറ്റയിലേക്ക് മാറ്റിയത്.
Adjust Story Font
16