കെ.യു.ആര്‍.ടി.സിയും ഫ്‌ലോര്‍ എസി ബസും അനുവദിക്കുന്നതില്‍ മലബാറിന് കടുത്ത അവഗണന
കെ.യു.ആര്‍.ടി.സിയും ഫ്‌ലോര്‍ എസി ബസും അനുവദിക്കുന്നതില്‍ മലബാറിന് കടുത്ത അവഗണന
സംസ്ഥാനത്ത് 190 ലോ ഫ്‌ലോര്‍ എ.സി ബസുകളാണ് ഉള്ളത്.ഇതില്‍ കോഴിക്കോടും, വയനാടുമായി 18ബസുകളാണ് കോഴിക്കോട് സോണിലുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിലവില്‍ ഒരുബസുപോലുമില്ല.
എല്ലാ മേഖലകളോടും എന്നപോലെ കെ.യു.ആര്‍.ടി.സിയിലും ഫ്‌ലോര്‍ എസി ബസ് സര്‍വ്വീസിലും മലബാര്‍ മേഖല കടുത്ത അവഗണനയാണ് നേരിടുന്നത്. കോഴിക്കോട് സോണിന് ആകെ 18 ബസുകളാണ് അനുവദിച്ചത്. ഇതില്‍ ഏഴ് എണവും കട്ടപ്പുറത്താണ്.
സംസ്ഥാനത്ത് 190 ലോ ഫ്‌ലോര്‍ എ.സി ബസുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോടും, വയനാടുമായി 18ബസുകളാണ് കോഴിക്കോട് സോണിലുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിലവില്‍ ഒരുബസുപോലുമില്ല. സോണില്‍ ആകെ ഉള്ള 18 ബസില്‍ 7 ബസുകളാണ് കട്ടപ്പുറത്ത്. കൊച്ചിയിലുഉള്ള വോള്‍വോ വിസ്റ്റ എന്ന സ്ഥാപനമാണ് ഓയില്‍ മാറ്റലും സര്‍വ്വീസും ചെയ്യുന്നത്. എന്നാല്‍ 6മാസമായി ഈ കമ്പനിക്ക് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പണം നല്‍കിയിട്ടില്ല.
രണ്ടര കോടി രൂപയാണ് ഇവര്‍ക്ക് നല്‍കാനുഉള്ളത്. നേരത്തെ കോഴിക്കോട്, കല്‍പ്പറ്റ ഡിപ്പോകളില്‍നിന്നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ബസുകള്‍ കട്ടപ്പുറത്തായതോടെ ഒരു ബസുപോലും കണ്ണൂരിലേക്കും, കാസര്‍കോടേക്കുമില്ല. കോഴിക്കോട് സോണില്‍ കട്ടപ്പുറത്തുള്ള ബസുകള്‍ക്ക് ഓയില്‍ മാറ്റംപോലുള്ള ചെറിയ പ്രശ്‌നം മാത്രമാണ്ഉള്ളത്. മാനേജ്‌മെന്റ് മനസുവെച്ചാല്‍ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാനാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Adjust Story Font
16