കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥി നിയാസിനാണ് മര്‍ദ്ദനമേറ്റത്
കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥി നിയാസിനാണ് മര്‍ദ്ദനമേറ്റത്. കുറ്റ്യാടി പൊലീസാണ് നിയാസിനെ മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ വച്ചാണ് മഠത്തില്‍ നിയാസിന് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ ഇരിക്കുകയായിരുന്ന തനെ കുറ്റ്യാടി ഗ്രെയ്ഡ് എസ്.ഐ രാം കുമാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് നിയാസിന്റെ പരാതി. കാഴ്ച പരിമിതി ഉള്ള ആളാണെന്ന് പറഞ്ഞ ശേഷവും പൊലീസ് മര്‍ദ്ദിച്ചതായി നിയാസ് പറയുന്നു.
കൈക്ക് പരിക്കേറ്റ നിയാസിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.എസ്.ഐക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് നിയാസ് പറഞ്ഞു.എന്നാല്‍ മനപൂര്‍വ്വം നിയാസിനെ മര്‍ദ്ദിച്ചിട്ടിലെന്നും ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ നിയാസിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Adjust Story Font
16