അട്ടപ്പാടിയില്‍ പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി
അട്ടപ്പാടിയില്‍ പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി
മധുവിന് നീതി ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയൻ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ചു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഊരുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ സപ്ലൈക്കോയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞുഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അട്ടപ്പാടി ചിണ്ടക്കി ഊരിൽ എത്തി മധുവിന്റെ കുടുംബത്തെ സന്ദർശിച്ചത്.
മധുവിന്റെ അമ്മയോടും സഹോദരിയോടും , സംസാരിച്ച മുഖ്യമന്ത്രി , മധുവിന്റെ മരണത്തിൽ അന്വേഷണം കുറ്റമറ്റതാക്കുമെന്നു കുടുംബത്തിന് ഉറപ്പ് നൽകി. സോഷ്യൽ മീഡിയ വഴി മധുവിനെതിരെ നടക്കുന്ന , വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും മേഖലയിൽ അലഞ്ഞു നടക്കുന്ന മാനസികാരോഗ്യ പ്രശ്നമുള്ളവരെ സംരക്ഷിക്കണമെന്നും മധുവിന്റെ അമ്മ മുഖ്യ മന്ത്രിയോട് ആവശ്യപെട്ടു. മധുവിന്റെ കുടുംബം നൽകിയ പരാതിയും മുഖ്യമന്ത്രി സ്വീകരിച്ചു.
ശേഷം അട്ടപ്പാടി മുക്കാലിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് അട്ടപ്പാടിയിൽ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ വിലയിരുത്തി. പട്ടയം ഇനിയും ലഭിക്കാത്ത ആദിവാസികൾക്ക് എത്രയും പെട്ടന്ന് പട്ടയം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി ജനവിഭാഗങ്ങൾക്കുള്ള ഭക്ഷ്യ ചുമതല സപ്ലൈക്കോയെ ഏൽപ്പിക്കുമെന്നും ആദിവാസികൾക്ക് 200 ദിവസം തൊഴിൽ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആദിവാസി മേഖലകളിൽ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവർത്തനം ഫലപ്രദമാക്കാനും അട്ടപ്പാടിയിലെ 42 ഊരുകളിൽ ട്രൈബൽ പ്രമോട്ടർമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ , എം.പി രാജേഷ് എം.പി. ഷംസുദീൻ എം.എൽ.എ. എന്നി ജനപ്രതിനിധികളും,ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16