Quantcast

സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ കാനത്തിന്റെ വക്കീല്‍ നോട്ടീസ്

MediaOne Logo

Muhsina

  • Published:

    28 May 2018 1:52 AM GMT

സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ കാനത്തിന്റെ വക്കീല്‍ നോട്ടീസ്
X

സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ കാനത്തിന്റെ വക്കീല്‍ നോട്ടീസ്

പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട് കോഴ ആരോപണം ഉന്നയിച്ച സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ കാനം രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട് കോഴ ആരോപണം ഉന്നയിച്ച സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ കാനം രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് 15 ദിവസത്തിനകം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവ‍ശ്യം. എന്നാല്‍ ആരോപണത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വക്കീല്‍ നോട്ടീസ് അയച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ്ജ് പ്രതികരിച്ചു.

പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട കേസില്‍ 7 കോടി രൂപ കാനം രാജേന്ദ്രന്‍ വാങ്ങിയെന്ന ആരോപണം സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കുന്ന വേളയിലാണ് ഉന്നയിച്ചത്. എന്നാല്‍ നാളിതുവരെയായി തെളിവുകള്‍ പുറത്ത് വിടാതെ വന്നതോടെയാണ് ആരോപണം ഉന്നയിച്ച സ്റ്റീഫന്‍ ജോര്‍ജ്ജിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാന്‍ കാനം രാജേന്ദ്രന്‍ തീരുമാനിച്ചത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് കാനം രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം 10 കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ വിബി ബിനു മുഖേന നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ആരോപണം ശരിവെക്കുന്ന തെളിവുകള്‍ ഉണ്ടെന്നും മാപ്പ് പറയില്ലെന്നുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജ് പറയുന്നത്.

നിയമസഭയിലടക്കം കേരള കോണ്‍ഗ്രസ് പൊന്തംപുഴ കേസ് ഉയര്‍ത്തിക്കൊണ്ട് വന്നതോടെ ആരോപണത്തെ നിയമപരമായി തന്നെ ശക്തമായി നേരിടാനാണ് സിപിഐയുടെ തീരുമാനം.

TAGS :

Next Story