Quantcast

മെയ് ഒന്ന് മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    28 May 2018 10:11 PM GMT

മെയ് ഒന്ന് മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി
X

മെയ് ഒന്ന് മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി

സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്ന് മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി

മെയ് ഒന്ന് മുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്ന് മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. തൊഴിലാളി സംഘടനകളുടെ പൂര്‍ണ പിന്തുണയും യോഗത്തില്‍ ഉണ്ടായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കിയത് കാരണം കേരളത്തില്‍ വ്യവസായമൊന്നും തടസ്സപ്പെട്ടിട്ടില്ല. എന്നാല്‍ നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു ട്രേഡ് യൂനിയനും അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. ഇത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് തൊഴിലാളി സംഘടനകളെ സംസ്ഥാന തലത്തില്‍ വിളിച്ചു ചേര്‍ത്തത്. പുതിയ സ്ഥാപനങ്ങള്‍ വരുമ്പോള്‍ അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോക്കുകൂലി അവസാനിപ്പിക്കുന്ന കാര്യത്തില്‍ തൊഴിലാളിസംഘടനകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി. മെയ് ഒന്നിന് മുന്‍പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, ബിഎംഎസ് തുടങ്ങിയ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story