ബിഡിജെഎസിന്റെ നിര്‍ണായക യോഗം: എന്‍ഡിഎ വിടുന്നത് ചര്‍ച്ചയാവും
ബിഡിജെഎസിന്റെ നിര്‍ണായക യോഗം: എന്‍ഡിഎ വിടുന്നത് ചര്‍ച്ചയാവും
തുടരേണ്ടതില്ലെന്ന അഭിപ്രായം ശക്തം
ബിഡിജെ എസിന്റെ സംസ്ഥാന നിര്‍വാഹക സമിതി യോഗവും ജനറല്‍ കൌണ്‍സിലും ഇന്ന് ചേരും. എന്‍ഡിഎ ബന്ധം തുടരുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം യോഗത്തിലുണ്ടാവും. എന്‍ ഡി എ വിടുകയാണെങ്കില്‍ തല്‍ക്കാലം ബിഡിജെഎസ് സ്വതന്ത്രമായി നില്‍ക്കാനായിരിക്കും തീരുമാനിക്കുക
തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ത്തലയില്‍ ചേരുന്ന ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി, ജനറല്‍ കൌണ്‍സില്‍ യോഗങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം എന്‍ഡിഎ ബന്ധം തുടരണ്ടേതുണ്ടോ എന്നതു തന്നെ ആയിരിക്കും. ഇപ്പോഴത്തെ നിലയില്‍ എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന തീരുമാനം തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ മറ്റു നേതാക്കളോട് സൂചിപ്പിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയോടെ നിന്നിട്ടും എന്‍ഡിഎയില്‍ നിന്ന് തിരിച്ചു കിട്ടേണ്ടതൊന്നും കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പറയുകയും ചെയ്തു. ഈ വിഷയത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.
എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും ചെങ്ങന്നൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നുമുള്ള അഭിപ്രായം ചെങ്ങന്നൂരിലെ പ്രാദേശിക നേതൃത്വവും ആലപ്പുഴ ജില്ലാ നേതൃത്വവും കഴിഞ്ഞ യോഗത്തില്‍ രേഖാമൂലം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ബിഡിജെഎസിന്റെ ഈ നിലപാട് ചെങ്ങന്നൂരില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Adjust Story Font
16