നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിച്ചുനീക്കി
നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിച്ചുനീക്കി
കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങ് വിഭാഗമാണ് കായൽ കയ്യേറിയുള്ള ബോട്ട് ജെട്ടി നിർമ്മാണം നീക്കം ചെയ്തത്.
കൊച്ചി ചിലവന്നൂർ കായലിലെ നടൻ ജയസൂര്യയുടെ കയ്യേറ്റം പൊളിച്ചു നീക്കി. കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങ് വിഭാഗമാണ് കായൽ കയ്യേറിയുള്ള ബോട്ട് ജെട്ടി നിർമ്മാണം നീക്കം ചെയ്തത്. തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
വീടിനോട് ചേർന്ന് ചിലവന്നൂർ കായലിൽ നടൻ ജയസൂര്യ ബോട്ട് ജെട്ടിയും മതിലും നിർമ്മിച്ചത് അനധികൃതമാണെന്ന് കോർപ്പറേഷൻ മുൻപ് കണ്ടെത്തിയിരുന്നു. കയ്യേറ്റം പൊളിച്ചു മാറ്റണമെന്ന് കാണിച്ച് നോട്ടീസ് നൽകിയെങ്കിലും ജയസൂര്യ കോടതിയെ സമീപിക്കുകയായിരുന്നു. കയ്യേറ്റം പൊളിക്കുന്നത് തടയണമെന്ന ജയസൂര്യയുടെ ആവശ്യം നിരാകരിച്ച തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റാൻ ഉത്തരവിട്ടു. ഉച്ചയോടെ പൊളിക്കൽ നടപടികൾ തുടങ്ങി.
പൊലീസിന്റെ കൂടി സാന്നിധ്യത്തിലാണ് കോർപ്പറേഷന്റെ നടപടി. ചിലവന്നൂരിലെ കൂടുതൽ കയ്യേറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു.
Adjust Story Font
16