Quantcast

കോടതിയെ ബോധ്യപ്പെടുത്തും; കരുണ, കണ്ണൂർ ബില്ലുമായി മുന്നോട്ടെന്ന് സർക്കാർ

MediaOne Logo

Sithara

  • Published:

    28 May 2018 2:01 PM GMT

കോടതിയെ ബോധ്യപ്പെടുത്തും; കരുണ, കണ്ണൂർ ബില്ലുമായി മുന്നോട്ടെന്ന് സർക്കാർ
X

കോടതിയെ ബോധ്യപ്പെടുത്തും; കരുണ, കണ്ണൂർ ബില്ലുമായി മുന്നോട്ടെന്ന് സർക്കാർ

കോടതിയുടെ സമീപനം മുൻവിധിയോടെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമർശിച്ചു.

സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും കരുണ, കണ്ണൂർ ബില്ലുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോടതിയുടെ സമീപനം മുൻവിധിയോടെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമർശിച്ചു.

ക​ണ്ണൂ​ര്‍-, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ വിദ്യാർഥി പ്രവേശനം ക്രമവൽക്കരിക്കാനുളള ഓർഡിനൻസ് സുപ്രീംകോടതി തളളുമെന്ന് മുൻകൂട്ടികണ്ടാണ് ഇതു സംബന്ധിച്ച ബിൽ സർക്കാർ തിടുക്കത്തിൽ നിയമസഭയിൽ പാസാക്കിയത്. ഓർഡിനൻസ് കോടതി തളളിയെങ്കിലും ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്‍റെ തീരുമാനം. നിയമ വകുപ്പിന് കൈമാറിയ ബിൽ ഉടൻ ഗവർണ്ണർക്ക് അയക്കും.

ബില്ലിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി ഇന്നും രംഗത്ത് വന്നു. സർക്കാർ നിലപാടിന് സിപിഎം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മെഡിക്കൽ ബില്ലിൽ ഭരണഘടന വിരുദ്ധമായ ഒന്നുമില്ലെന്ന് സ്പീക്കറും പ്രതികരിച്ചു.

TAGS :

Next Story