ദേശീയതലത്തില്‍ മറ്റ് മുസ്‌ലിം പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പികെ കുഞ്ഞാലിക്കുട്ടി
ദേശീയതലത്തില്‍ മറ്റ് മുസ്‌ലിം പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പികെ കുഞ്ഞാലിക്കുട്ടി
ബിജെപിയെ തടയിടുക എന്നതാണ് ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ അജണ്ട. ഇതിനായി ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ സഹകരണം തേടും...
മതേതര വോട്ട് ഭിന്നിക്കാതിരിക്കാന്‍ എന്ന ലക്ഷ്യത്തിനായി ദേശീയ തലത്തില്‍ മറ്റ് മുസ്‌ലിം പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയാറാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ദേശീയ തലത്തില്‍ സംഘടന വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നാളെ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ രൂപം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് മുസ്‌ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ ചേരാനിരിക്കെയാണ് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്. ബിജെപിയെ തടയിടുക എന്നതാണ് ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ അജണ്ട. ഇതിനായി ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ സഹകരണം തേടും. സംഘടനാ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ കൗണ്‍സിലില്‍ ചര്‍ച്ചയാകും.
സംവരണം, മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16