വരാപ്പുഴ കസ്റ്റഡിമരണം: ചെന്നിത്തല ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു
വരാപ്പുഴ കസ്റ്റഡിമരണം: ചെന്നിത്തല ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു
ഐജി ശ്രീജിത്ത് ഇന്ന് നേരിട്ടെത്തി കുടുംബങ്ങളുടെ മൊഴിയെടുത്തേക്കും : വരാപ്പുഴ കസ്റ്റഡി മരണക്കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു
പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അന്വേഷണം നീതിപൂര്‍വമാകില്ല. ശ്രീജിത്ത് ഭീകരമായ ലോക്കപ്പ് മര്‍ദനത്തിന്റെ ഇരയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീജി
ത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വരാപ്പുഴ കസ്റ്റഡി മരണക്കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ശ്രീജിത്തിന് മര്‍ദനമേറ്റ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വരുന്നതോടെ കൂടുതല്‍ നടപടികളിലേക്ക് സംഘം നീങ്ങും.
വരാപ്പുഴ കസ്റ്റഡി മരണക്കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തതോടെ ശ്രീജിത്തിന് മര്‍ദനമേറ്റ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ സംഘം ഇന്നലെ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. ശ്രീജിത്തിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുകയും ചെയ്തു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച കേസ് ഉള്‍പ്പെടെ 3 കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക.
ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവം, വീട് ആക്രമിച്ച സംഭവം എന്നിവയും പ്രത്യേക സംഘത്തിന്റെ പരിധിയില്‍ വരും.
കേസുകള്‍ ഏറ്റെടുത്തുവെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ പറവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കസ്റ്റഡിയിലെടുത്തപ്പോഴും സ്റ്റേഷനില്‍ വച്ചും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചുവെന്നും കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി.
അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്ന് ബന്ധുക്കളെ നേരിട്ട് സന്ദര്‍ശിച്ചേക്കും. ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും പ്രത്യേക അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് കടക്കുക. എന്നാല്‍ ആളുമാറിയാണ് അറസ്റ്റെന്നതിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം .
Adjust Story Font
16