Quantcast

റോഡിന് സ്ഥലം നല്‍കിയില്ല; സ്ത്രീകള്‍ താമസിക്കുന്ന വീടിന്റെ ചുറ്റു മതില്‍ സ്ഥിരമായി ഇടിച്ചു തകര്‍ക്കുന്നതായി പരാതി

MediaOne Logo

Jaisy

  • Published:

    28 May 2018 11:50 PM GMT

റോഡിന് സ്ഥലം നല്‍കിയില്ല; സ്ത്രീകള്‍ താമസിക്കുന്ന വീടിന്റെ ചുറ്റു മതില്‍ സ്ഥിരമായി ഇടിച്ചു തകര്‍ക്കുന്നതായി പരാതി
X

റോഡിന് സ്ഥലം നല്‍കിയില്ല; സ്ത്രീകള്‍ താമസിക്കുന്ന വീടിന്റെ ചുറ്റു മതില്‍ സ്ഥിരമായി ഇടിച്ചു തകര്‍ക്കുന്നതായി പരാതി

മതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

റോഡിന് സ്ഥലം നല്‍കാത്തതിന്റെ പേരില്‍ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടിന്റെ ചുറ്റു മതില്‍ സ്ഥിരമായി ഇടിച്ചു തകര്‍ക്കുന്നതായി പരാതി. മതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.

കാരപ്പറമ്പ് സ്വദേശി രാഘവന്റെ ഭാര്യ നിഷയും മകള്‍ അര്‍ച്ചനയും താമസിക്കുന്ന നാലു സെന്റ് ഭൂമിയിലെ വീടാണിത്. ഭര്‍ത്താവ് ജോലി സ്ഥലത്തായതിനാല്‍ ഭാര്യ നിഷയും മകള്‍ അര്‍ച്ചനയുമാണ് വീട്ടിലുണ്ടാവാറുള്ളത്. റോഡിന് രണ്ടടി വീതിയില്‍ ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഇവരെ സമീപിച്ചെങ്കിലും നഷ്ടപരിഹാര തുകയുടെ പേരില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇവര്‍ നിര്‍മിച്ച മതില്‍ രണ്ടു വട്ടം പൊളിച്ചു. പിന്നീട് സിസി ടിവി സ്ഥാപിച്ചെങ്കിലും വീണ്ടും ഒരു സംഘം എത്തി പൊളിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പ്രതിഷേധവും ശക്തമായി.സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ മതില്‍ വീണ്ടും നിര്‍മിച്ചാല്‍ പൊളിക്കുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.

TAGS :

Next Story