Quantcast

പിണറായിയിലെ കൊലപാതകം: സൌമ്യയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

MediaOne Logo

Khasida

  • Published:

    28 May 2018 3:40 AM GMT

പിണറായിയിലെ കൊലപാതകം: സൌമ്യയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
X

പിണറായിയിലെ കൊലപാതകം: സൌമ്യയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

കണ്ണൂർ പിണറായിയിൽ കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൌമ്യയെ കോടതി ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിന് വീട്ടിലെത്തിച്ച സൌമ്യക്ക് നേരെ കൂക്കിവിളിച്ച് ജനങ്ങളുടെ പ്രതിഷേധം. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്ന മൊഴിയിലുറച്ച് സൌമ്യ.

വൈദ്യ പരിശോധനയടക്കമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ച് മുപ്പതോടെയാണ് സൌമ്യയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി പ്രതിയെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ പ്രതികളുളളതായി സംശയമുണ്ടെന്നും അതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണന്നുമുളള പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ശാരീരിക അവശതകളുണ്ടെന്നും എന്നാല്‍ വൈദ്യ സഹായം ആവശ്യമില്ലെന്നും സൌമ്യ കോടതിയെ അറിയിച്ചു. രാവിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രഘുറാമിന്റെ നേതൃത്വത്തില്‍ നാല് മണിക്കൂറോളം സൌമ്യയെ വീണ്ടും ചോദ്യം ചെയ്തു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെുട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ മൂന്ന് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഒറ്റക്കാണെന്ന മൊഴിയില്‍ സൌമ്യ ഉറച്ച് നില്‍ക്കുകയാണ്. സൌമ്യയുമായി നിരന്തരമായി ബന്ധമുണ്ടായിരുന്ന മൂന്ന് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉച്ച കഴിഞ്ഞ് 2.50 ഓടെ സൌമ്യയെ കൊലപാതകങ്ങള്‍ നടന്ന പിണറായി പടന്നക്കരയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. തെളിവെടുപ്പിനായി വീട്ടിലെത്തിച്ച സൌമ്യക്ക് നേരെ നാട്ടുകാര്‍ കൂക്കി വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് സൌമ്യയെ തിരികെ കൊണ്ടുപോയത്.

TAGS :

Next Story