വിനായകന് പുരസ്കാരം നല്‍കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് മലയാള സിനിമയിലെ ചിലരെന്ന് എകെ ബാലന്‍
വിനായകന് പുരസ്കാരം നല്‍കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് മലയാള സിനിമയിലെ ചിലരെന്ന് എകെ ബാലന്‍
സിനിമാ മേഖലയില്‍ അത്തരം പ്രവണതകള്‍ ഇല്ലെന്ന് പറഞ്ഞ് മന്ത്രിക്ക് മറുപടിയുമായി അതേവേദിയില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തി
വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്‍കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് മലയാള സിനിമയിലെ ചിലരെന്ന് സംസ്കാരിക മന്ത്രി എകെ ബാലന്‍. സിനിമാ മേഖലയില്‍ അത്തരം പ്രവണതകള്‍ ഇല്ലെന്ന് പറഞ്ഞ് മന്ത്രിക്ക് മറുപടിയുമായി അതേവേദിയില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തി. പാലക്കാട് ചിറ്റൂരില്‍ കൈരളി ശ്രീ തിയറ്ററുകളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരുവരുടെയും വാക്പോര്.
ചലച്ചിത്ര മേഖലയിലെ പുരസ്കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ താരങ്ങളെ തേടിയല്ല, നടീനടന്‍മാരെ തേടിയാണ് പോയതെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ തുടക്കം. സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തും. സിനിമാ മേഖയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16