പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം സമ്മാനിച്ച് വ്യത്യസ്തമായൊരു ഗൃഹപ്രവേശം
പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം സമ്മാനിച്ച് വ്യത്യസ്തമായൊരു ഗൃഹപ്രവേശം
തിരുവാലിയിലെ അലവിണ്ണി ഹാജിയുടെ മക്കളായ സാജിദ് ബാബുവും അനീസ് ബാബുവുമാണ് തങ്ങളുടെ ഗൃഹപ്രവേശനം വ്യത്യസ്തമാക്കി മാറ്റിയത്.
ഗൃഹപ്രവേശന ചടങ്ങിനൊപ്പം പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം വാങ്ങി നല്‍കിയ രണ്ടു പേരെ കുറിച്ചാണ് ഇന്നത്തെ ബി പോസിറ്റീവ്. മലപ്പുറം തിരുവാലിയിലെ അലവിണ്ണി ഹാജിയുടെ മക്കളായ സാജിദ് ബാബുവും അനീസ് ബാബുവുമാണ് തങ്ങളുടെ ഗൃഹപ്രവേശനം വ്യത്യസ്തമാക്കി മാറ്റിയത്.
കാരപ്പഞ്ചേരി അലവിണ്ണിഹാജിയുടെ മക്കളായ സാജിദ് ബാബുവും അനീസ് ബാബുവും പുതിയ വീടുകളിലേക്ക് താമസം മാറുന്ന ദിനമാണ്. തങ്ങളുടെ സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷം ഇരുവരും പ്രകടിപ്പിച്ചത് നാട്ടുകാര്‍ക്കായി ഈ വാഹനം സമ്മാനിച്ചാണ്. തിരുവാലി പാലിയേറ്റീവ് ക്ലിനികിന്‍റെ ഹോം കെയറിനാണ് ഈ വാഹനം നല്‍കിയത്. എട്ട് ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.
തിരുവാലി പാലിയേറ്റീവ് ക്ലിനിക് 350 രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കുന്നുണ്ട്. രണ്ടാമതൊരു വാഹനം കൂടി ലഭിച്ചത് കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ഉതകും. പി കെ ബഷീര്‍ എംഎഎല്‍എയും തിരുവാലി പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലിയും ഇവരുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16