Quantcast

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ടേണിങ് പോയിന്റായ ഐക്കാട്ട് പാലം

MediaOne Logo

Jaisy

  • Published:

    28 May 2018 11:22 AM GMT

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ടേണിങ് പോയിന്റായ ഐക്കാട്ട് പാലം
X

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ടേണിങ് പോയിന്റായ ഐക്കാട്ട് പാലം

ഇവിടെ തന്നെ താലികെട്ടും പാലുകാച്ചലും എന്ന് പറയും പോലെയാണ് ഇവിടെ കാര്യങ്ങള്‍

ചെങ്ങന്നൂരും ആറന്‍മുളയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ഐക്കാട്ട് പാലം. അതിനാല്‍ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ടേണിങ് പോയിന്റും ഇവിടെ തന്നെ താലികെട്ടും പാലുകാച്ചലും എന്ന് പറയും പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇക്കരെ തെരഞ്ഞെടുപ്പിന്റെ പ്രചരണ വാദ്യഘോഷങ്ങള്‍, അപ്പുറം സ്ഥിതി ശാന്തം സമാധാനപരം. പാലത്തിന് ഇക്കരെയുള്ള തെരഞ്ഞെടുപ്പ് ആവേശത്തെ ബിജിച്ചേട്ടന്‍ ഇങ്ങനെ വിലയിരുത്തും.

മണ്ഡലത്തിന്റെ അതിര്‍ത്തിയാണ് ശബരിമല പാതയാണ് പക്ഷേ കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാന്‍ മാത്രമുള്ള വീതിയെ ഐക്കാട്ട്
പാലത്തിനുള്ളൂ. തെരഞ്ഞെടുപ്പ് ആവേശമില്ലാത്ത മറുകരയില്‍ പ്രതിഷേധം പുകയുന്നുണ്ട്. ഐക്കരപ്പാലത്തില്‍ പ്രചരണത്തിന് യൂ ടേണ്‍ അടിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് ജനപ്രതിനിധിയായി എത്തുമ്പോഴെങ്കിലും ഈ പാലത്തിന്റെ കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story