Quantcast

പി ജയരാജന്‍ വീണ്ടും കണ്ണൂരിലേക്ക്

MediaOne Logo

admin

  • Published:

    28 May 2018 2:49 PM GMT

പി ജയരാജന്‍ വീണ്ടും കണ്ണൂരിലേക്ക്
X

പി ജയരാജന്‍ വീണ്ടും കണ്ണൂരിലേക്ക്

കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജയരാജനെ കോടതി വിലക്കിയിരുന്നു.

രണ്ട് മാസത്തിനു ശേഷം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജയരാജനെ കോടതി വിലക്കിയിരുന്നു. ജില്ലയില്‍ തിരിച്ചെത്തുന്ന ജയരാജന് വൈകിട്ട് പ്രവര്‍ത്തകര്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയായി ഒരു മാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ജയരാജന് കഴിഞ്ഞ മാര്‍ച്ച് 24നാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജയരാജനെ കോടതി വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് സഹോദരിയും സിപിഎം നേതാവുമായ പി സതീദേവിയുടെ വടകരയിലെ വീട്ടിലായിരുന്നു ജയരാജന്‍. ജില്ലയിലുണ്ടായിരുന്നില്ലെങ്കിലും കണ്ണൂരിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലടക്കം പാര്‍ട്ടി ജയരാജന്റെ അഭിപ്രായത്തിന് ഏറെ പരിഗണന നല്‍കിയിരുന്നു.

കണ്ണൂരൊഴികെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിറങ്ങിയ ജയരാജന്‍ കടംവീട്ടല്‍ പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. രണ്ട് മാസത്തെ കോടതി വിലക്കിന്റെ കാലാവധി കഴിഞ്ഞ് ജില്ലയില്‍ തിരിച്ചെത്തുന്ന ജയരാജന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുളളത്. വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറിലാണ് സ്വീകരണ യോഗം. തെരഞ്ഞെടുപ്പിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുളള സംഘര്‍ഷം തുടരുന്നതിനിടയിലാണ് ജയരാജന്റെ ജില്ലയിലേക്കുളള തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story