Quantcast

ജിഷ വധം: പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കെതിരായ ഐജിയുടെ അപ്പീലില്‍ വിധി ഇന്ന്

MediaOne Logo

admin

  • Published:

    28 May 2018 8:14 AM GMT

ജിഷ വധം: പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കെതിരായ ഐജിയുടെ അപ്പീലില്‍ വിധി ഇന്ന്
X

ജിഷ വധം: പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കെതിരായ ഐജിയുടെ അപ്പീലില്‍ വിധി ഇന്ന്

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ജിഷ വധക്കേസില്‍ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കെതിരായ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജിഷ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് മുന്‍പാകെ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശത്തിനെതിരെ‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. അതോറിറ്റി നിര്‍ദേശിച്ചാല്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ ബാധ്യസ്ഥനാണെന്നും അതിന് കഴിയില്ലെങ്കില്‍ അഭിഭാഷകരെ വച്ച് വിശദീകരണം നല്‍കണമെന്നും ഇന്നലെ അപ്പീല്‍ പരിഗണിച്ച ശേഷം ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.

TAGS :

Next Story