Quantcast

എല്ലാ വീടുകളിലും ശൌചാലയമുള്ള ആദ്യ നഗരസഭയായി കട്ടപ്പന

MediaOne Logo

Sithara

  • Published:

    28 May 2018 11:27 PM GMT

എല്ലാ വീടുകളിലും ശൌചാലയമുള്ള ആദ്യ നഗരസഭയായി കട്ടപ്പന
X

എല്ലാ വീടുകളിലും ശൌചാലയമുള്ള ആദ്യ നഗരസഭയായി കട്ടപ്പന

എല്ലാ വീടുകളിലും ശൌചാലയം നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയായി മാറുകയാണ് ഇടുക്കിയിലെ കട്ടപ്പന നഗരസഭ.

എല്ലാ വീടുകളിലും ശൌചാലയം നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയായി മാറുകയാണ് ഇടുക്കിയിലെ കട്ടപ്പന നഗരസഭ. കഴിഞ്ഞ ദിവസം പ്രഖ്യാപനം നടന്നു. 2015 ലെ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റു നേടിയ രാജ്യത്തെ ഏക നഗരസഭ കൂടിയാണ് കട്ടപ്പന.

സച്ച് ഭാരത് പദ്ധതിയില്‍ പെടുത്തി 1028 വീടുകള്‍ക്കു കൂടി ശൌചാലയം നിര്‍മ്മിച്ചു നല്‍കിയതോടെയാണ് കട്ടപ്പന നഗരസഭ നഗരസഭാപരിധിയില്‍ ഉള്ള എല്ലാ വീടുകള്‍ക്കും ശൌചാലയമുള്ള നഗരസഭയായി മാറിയത്. കേന്ദ്ര പദ്ധതിയായ സ്വച്ച് ഭാരത് പദ്ധതിക്ക് കീഴില്‍ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ നഗരങ്ങളുടെ ഭാഗമായാണ് ശൌചാല്യം നിര്‍മ്മിച്ചിരിക്കുന്നത്.

52.77 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കട്ടപ്പന നഗരസഭയില്‍ 10419 വീടുകളാണ് ഉള്ളത്. ജനസംഖ്യയാവട്ടെ 52720മാണ്. 34 വാര്‍ഡുകള്‍ ഉള്ള കട്ടപ്പനയില്‍ ആദിവാസി കോളനികളില്‍ പല ദിവസങ്ങളിലായി വിവിധ വകുപ്പുകള്‍ നടത്തിയ ബോധവല്‍ക്കരണത്തിലൂടെയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. ഒരു കോടി പത്തു ലക്ഷം രൂപയാണ് പദ്ധതിക്കായി
ചെലവായത്. നഗരസഭാ പരിധിയിലുള്ള 48 അംഗനവാടികളെയും 26 മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഈ പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ കീഴില്‍ ആരോഗ്യവകുപ്പ്, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ തുടങ്ങിയവരുടെ സഹായത്തോടെയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്.

TAGS :

Next Story