Quantcast

ഏകസിവില്‍ കോഡ് : കേന്ദ്ര നീക്കത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

MediaOne Logo

Khasida

  • Published:

    28 May 2018 2:33 PM GMT

ഏകസിവില്‍ കോഡ് : കേന്ദ്ര നീക്കത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ
X

ഏകസിവില്‍ കോഡ് : കേന്ദ്ര നീക്കത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളുടെ ഐക്യത്തിന് സഹാകരമാകും

ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളുടെ ഐക്യത്തിന് സഹാകരമാകുമെന്ന് സിറോ മലബാര്‍ സഭാധ്യക്ഷന്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ ജനങ്ങളെ രണ്ടായി പിളര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നാണ് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാട്. എന്നാല്‍, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണം. ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് ജനങ്ങളുടെ ഐക്യത്തിനുതകും.

എന്നാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേന്ദ്ര നീക്കം രാജ്യത്തെ മതേതരത്വവും അഖണ്ഡതയും തകര്‍ക്കും. ജനങ്ങളെ രണ്ടു തട്ടിലാക്കാനേ ഇത് ഉപകരിക്കൂ. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബി ജെ പി യുടെ ശ്രമമെന്നും ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story