ഐ.എസ് ഗുലാത്തിയുടെ വീട് ഭൂമാഫിയയുടെ കയ്യേറ്റത്തില്‍ തകര്‍ന്നു
ഐ.എസ് ഗുലാത്തിയുടെ വീട് ഭൂമാഫിയയുടെ കയ്യേറ്റത്തില്‍ തകര്‍ന്നു
വാലി വ്യൂ ഗാര്‍ഡന്‍സിന്റെ കയ്യേറ്റത്തെത്തുടര്‍ന്നാണ് വീട് നിലം പൊത്തിയത്
ആദ്യ ഇടത് സര്‍ക്കാരിന്റെ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ഐ.എസ് ഗുലാത്തിയുടെ വീട് ഭൂമാഫിയയുടെ കയ്യേറ്റത്തില്‍ തകര്‍ന്നു. വാലി വ്യൂ ഗാര്‍ഡന്‍സിന്റെ കയ്യേറ്റത്തെത്തുടര്‍ന്നാണ് പ്രശസ്ത വാസ്തു ശില്പി ലാറി ബേക്കര്‍ പണി കഴിപ്പിച്ച വീട് നിലം പൊത്തിയത്. കയ്യേറ്റക്കാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭീത്തി നിര്‍മിക്കണമെന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവും നടപ്പായില്ല.
ലാറി ബേക്കര്‍ ആത്മസുഹൃത്തായ ഐ.എസ് ഗുലാത്തിക്ക് വേണ്ടി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച വീടിന്റെ സുന്ദരമായ ചിത്രങ്ങളാണിത്. ഇതിനോട് ചേര്‍ന്നാണ് സലീം രാജുള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലുള്‍പ്പെട്ട ഭൂമിയുള്ളത്. കുന്നിന്‍ ചെരിവായ ഇവിടെ ഇടിച്ച് നിരത്തിയാണ് ഭൂമാഫിയ ഐ എസ് ഗുലാത്തിയുടെ വീട് നശിപ്പിച്ചത്. നിരപ്പാക്കല്‍ ഗുലാത്തിയുടെ വീടിന്റെ അടിഭാഗത്തെ മണ്ണും ഇടിച്ച് നിരത്തി. അതോടെയാണ് ബേക്കറുടെ അപൂര്‍വ നിര്‍മിതിയായിരുന്ന വീട് ഈ പരുവത്തിലായത്.
ഐ.എസ് ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ ലീല ഗുലാത്തിയാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഒരു പേമാരിയുണ്ടായാല്‍ അവശേഷിക്കുന്ന ഭാഗം കൂടി നശിക്കും എന്ന ഭീതിയിലാണ് ലീല ഗുലാത്തി താമസിക്കുന്നത്.
Adjust Story Font
16