വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുബോള്‍ അതിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് എടുക്കും.പിന്നീട് ഈ വിവരങ്ങള്‍
വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കാസര്‍ക്കോഡ് സ്വദേശി മുഹമ്മദ് സാബിദിനെയാണ് കൊച്ചി പോലീസ് പിടികൂടിയത്. വ്യാജ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. തട്ടിപ്പിന് ഇരായവരില്‍ ഭൂരിഭാഗവും വിദേശികളാണ് .
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുബോള്‍ അതിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് എടുക്കും.പിന്നീട് ഈ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കൊച്ചിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്നും വ്യാജക്കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാസര്‍ക്കോട് സ്വദേശിയായ മുമ്മദ് സാബിദ് പിടിയിലായത്. രണ്ട് തവണ ഈ കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണ്ണവും മൊബൈലും സാബിദ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ഡ്, ഉടമ ബ്ലോക്ക് ചെയ്തു. ഇതറിയാതെ
വീണ്ടും സ്വര്‍ണ്ണം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
Adjust Story Font
16