ആറന്മുള പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് വനം മന്ത്രി
ആറന്മുള പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് വനം മന്ത്രി
സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വനംമന്ത്രി കെ രാജുവും കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി പഠനത്തിനുള്ള അനുമതി നല്‍കിയത് ദുരൂഹമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും പ്രതികരിച്ചു.
ആറന്‍മുള പദ്ധതിക്കെതിരായ നിലപാടിലുറച്ച് സിപിഐ മന്ത്രിമാര്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വനംമന്ത്രി കെ രാജുവും കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി പഠനത്തിനുള്ള അനുമതി നല്‍കിയത് ദുരൂഹമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും പ്രതികരിച്ചു.
ആറന്‍മുള പദ്ധതിക്കെതിരായ നിലപാട് തുടരുമെന്നായിരുന്നു മന്ത്രി കെ രാജുവിന്റെ പ്രതികരണം. പാരിസ്ഥിതി പഠനം നടത്തിവന്നാലും പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമല്ലെന്ന് കെ രാജു മീഡിയവണിനോട് പറഞ്ഞു. ആറന്‍മുളയില്‍ കൃഷി ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും പറഞ്ഞു. ആര് വിചാരിച്ചാലും ആറന്മുളയില്‍ വിമാനത്താവളം വരാന്‍ പോകുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും പറഞ്ഞു.
നിലവിലെ തീരുമാനം എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി ഉദ്യോഗസ്ഥരും കെജിഎസ് ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരനും പ്രതികരിച്ചു. പദ്ധതി നടപ്പിലാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16