കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കും: കെ എം മാണി
കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കും: കെ എം മാണി
മുന്നണി വിടാനുള്ള തീരുമാനം ആലോചിച്ചെടുത്തതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി.
ചരല്‍കുന്നില്‍ കേരളാ കോണ്‍ഗ്രസ് എടുത്ത സമദൂര നിലപാടിന് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം. ജോസഫ് വിഭാഗം എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ പ്രദേശിക നേതാക്കളില്‍ പലരും യോഗത്തില്‍ നിന്നുവിട്ടുനിന്നു. എന്‍ഡിഎയിലേക്ക് ഇല്ലെന്ന് കെ എം മാണി കമ്മറ്റിയില്‍ ആവര്‍ത്തിച്ചു.
പരാതികള്‍ ഉണ്ടെങ്കില്‍ അത് യുഡിഎഫില്‍ ഉന്നയിച്ചില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചായിരുന്നു കെ എം മാണിയുടെ പ്രസംഗം. പരാതികള്‍ പല ഘട്ടങ്ങളിലുമായി ഉന്നയിച്ചിട്ടുണ്ടെന്നും വെള്ളപേപ്പറില്‍ എഴുതി സ്റ്റാമ്പ് ഒട്ടിച്ചു നല്‍കേണ്ടെന്നുമാണെന്നായിരുന്നു കെ എം മാണിയുടെ വിമര്‍ശം.
ചരല്‍ക്കുന്നില്‍ കൂടിയാലോചനകള്‍ക്കുശേഷമാണ് ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടി കൈക്കാണ്ടത്. ആര്‍ക്കും എതിരല്ല. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിക്ക് ജോലിയും എതിരാളികളും വര്‍ധിച്ചു. എന്‍ഡിഎയിലേക്കില്ലെന്ന് മാണി ആവര്‍ത്തിച്ചു. പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസ്ഫ് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു. 2010ല്‍ പി ജെ ജോസഫ് വിഭാഗവുമായുള്ള ലയനത്തിനുശേഷം 350 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയില്‍ ഹാജര്‍നില ഏറെ കുറവായിരുന്നുവെന്നതും ശ്രദ്ധേയമായി.
Adjust Story Font
16