'നന്മ' സ്റ്റോറുകള്‍ നിര്‍ത്തരുത്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി
'നന്മ' സ്റ്റോറുകള്‍ നിര്‍ത്തരുത്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി
'നന്മ' സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു....
കണ്‍സ്യൂമര്‍ ഫെഡി കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നന്മ' സ്റ്റോറുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ന്യായവിലക്ക് അവ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും വേണ്ടിയാണ് ഇത്തരം സംരഭങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ലാഭേഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെ ജനങ്ങളില്‍ നല്ലൊരു വിഭാഗം ആശ്രയിക്കുന്നുണ്ട്. 'നന്മ' സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഘോഷങ്ങള്‍ പടിവാതില്ക്കല് എത്തിനില്ക്കലെത്തി നില്‍ക്കെ നിലവിലുള്ള സ്റ്റോറുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറഞ്ഞു
Adjust Story Font
16