ഓണം അധിക ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 4000 കോടി കടമെടുക്കും
ഓണം അധിക ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 4000 കോടി കടമെടുക്കും
2300 കോടി രൂപയുടെ കടപത്രം സംസ്ഥാനം ഇറക്കിയിട്ടുണ്ടെന്ന് ധനമന്ത്രി
ഓണവുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ക്കായി 4000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2300 കോടി രൂപ കടപത്രത്തിലൂടെ സമാഹരിക്കാനാണ് തീരുമാനം. ജിഎസ്ടി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ക്ഷേമപെന്‍ഷന്‍, ഉത്സവബത്ത, റിബേറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണമാണ് ഓണക്കാലത്ത് സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടത്. ഇതില്‍ 2300 കോടി രൂപ സമാഹരിക്കാനായി ഇന്നലെ കടപത്രമിറക്കി. ഈ മാസം 24-ആം തീയതി പണം ലഭിക്കും. 1700 കോടി രൂപ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് സമാഹരിക്കാനാണ് തീരുമാനം. എം.ആര്‍.പി വില കുറച്ചാല്‍ മാത്രമേ ജി.എസ്.ടി കൊണ്ടുള്ള ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുവെന്ന് ഐസക്ക് പറഞ്ഞു. നിയമസഭയില്‍ ബില്‍ പാസാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Adjust Story Font
16