Quantcast

തലമപന്ത് കളി; ചേലക്കരക്കാരുടെ സ്വന്തം ഓണക്കളി

MediaOne Logo

Ubaid

  • Published:

    29 May 2018 2:53 AM GMT

തലമപന്ത് കളി; ചേലക്കരക്കാരുടെ സ്വന്തം ഓണക്കളി
X

തലമപന്ത് കളി; ചേലക്കരക്കാരുടെ സ്വന്തം ഓണക്കളി

വോളിബോളിലെ സര്‍വീസും, ഫുട്ബോളിലെ കിക്കും ക്രിക്കറ്റിലെ ക്യാച്ചുമെല്ലാമുണ്ട്. ഇത് ചേലക്കരക്കാരുടെ മാത്രം ഓണക്കളി. അഥവാ തലമപന്ത് കളി.

ഓണക്കാലത്ത് തൃശൂരിലെ ചേലക്കരയില്‍ മാത്രം കാണുന്ന കളിയാണ് തലമപന്ത് കളി. അത്തം പിറക്കുന്നത് മുതല്‍ തുടങ്ങുന്ന കളി ഓണം കഴിഞ്ഞതിന് ശേഷമാണ് സമാപിക്കുക. വോളിബോളിലെ സര്‍വീസും, ഫുട്ബോളിലെ കിക്കും ക്രിക്കറ്റിലെ ക്യാച്ചുമെല്ലാമുണ്ട്. ഇത് ചേലക്കരക്കാരുടെ മാത്രം ഓണക്കളി. അഥവാ തലമപന്ത് കളി. ഏഴ് പേര്‍ വീതമുള്ള ടീമാണ് മത്സരിക്കാനിറങ്ങുന്നത്. കൈ കൊണ്ടും കാല്‍ കൊണ്ടും പലഘട്ടങ്ങളില്‍ കളിച്ച് ഒരു ടീം തുടര്‍ച്ചയായി രണ്ട് തവണ പട്ടം വെച്ചാല്‍ അവര്‍ ജയിക്കും. ഏഴ് റൌണ്ടുകളിലായി 3 സര്‍വീസുകള്‍. ഇങ്ങനെ 21 എണ്ണം ആദ്യം എടുക്കുന്നോ അവര്‍ക്കാണ് പട്ടം.

മത്സരത്തിന് നിശ്ചിത സമയപരിധി ഇല്ല. എപ്പോള്‍ ജയിക്കുന്നു അപ്പോള്‍ മത്സരം അവസാനിക്കും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതൊന്നും ചേലക്കരക്കാരുടെ ആവേശം കുറക്കില്ല.

ഓണമായാല്‍ മുഖാരിക്കുന്ന് മൈതാനത്ത് സ്വന്തം ടീമിനെ പ്രോത്സാഹിക്കാന്‍ ആയിരക്കണക്കിന് പേരെത്തും. ചകിരി കൊണ്ടുണ്ടാക്കി തോല്‍ കൊണ്ട് നാട്ടുകാര്‍ തന്നെ നിര്‍മിക്കുന്നതാണ് പന്ത്. ഓണവും തലമപന്ത് കളിയും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ എല്ലാവരും കൈ മലര്‍ത്തും. പക്ഷേ തലമപന്തില്ലാതെ ചേലക്കരക്കാര്‍ക്ക് ഓണമില്ല.

TAGS :

Next Story