ബിജെപിയുമായുള്ള ബന്ധത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വെള്ളാപ്പള്ളി
ബിജെപിയുമായുള്ള ബന്ധത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വെള്ളാപ്പള്ളി
ബിജെപിയുമായുള്ള സംഖ്യം സംബന്ധിച്ച് ബിഡിജെഎസില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി.
ബിജെപി ബന്ധത്തില്‍ അതൃപ്തി പരസ്യമാക്കി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും. എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ ബിജെപി മുഖവിലക്കെടുക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസിന്‍റെ ബിജെപി ബന്ധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നായിരുന്നു പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേര് നല്‍കാമെന്നതുള്‍പ്പെടെ എസ്എന്‍ഡിപിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിച്ചില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. ബിജെപിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ബിജെപിക്ക് വേഗത കുറവുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിക്കുമന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി - ബിഡിജെഎസ് ബന്ധം മുന്‍പത്തേക്കാള്‍ ശക്തമായി മുന്നോട്ട് പോവുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും പ്രതികരണങ്ങള്‍ക്കുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍റെ മറുപടി. എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും കുമ്മനം കോഴിക്കോട്ട് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാകാനാകാത്തത് ബിജെപിയിലും ബിഡിജെഎസിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറ്റന്നാള്‍ കേരളത്തിലെ എന്‍ഡിഎ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്നണിയിലെ ഭിന്നതകള്‍ പ്രധാന മന്ത്രിക്ക് മുന്നിലെത്തിക്കാനാണ് ബിഡിജെഎസിന്‍റെ തീരുമാനം.
Adjust Story Font
16