സ്വാശ്രയ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി
സ്വാശ്രയ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി
സ്വാശ്രയ കേസില്‍ കോടതിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ
സ്വാശ്രയ കേസില്‍ കോടതിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. വിദ്യാര്‍ഥി പ്രവേശത്തില്‍ സര്‍ക്കാരിനെതിരെ കോടതി നിലപാടെടുത്തു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചെന്ന് പറയുന്നതില്‍ എന്താണര്‍ഥമെന്നും കെ കെ ശൈലജ മിഡിയവണിനോട് പറഞ്ഞു. സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരായ മാനേജ്മെന്‍റുകളുടെ ഹരജിയില്‍ എജി മൌനം പാലിച്ചെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അഡ്വക്കേറ്റ് ജനറല്‍ മൌനം പലിച്ചെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും പറയാനില്ലെന്നാണ് മനസിലാക്കേണ്ടതെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരും മാനേജുമെന്‍റുകളും തമ്മിലുള്ള ഒത്തുകളി ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
Adjust Story Font
16