കാസര്‍കോട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ല
കാസര്‍കോട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ല
തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രം.
കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഇത് കാരണം പല തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രം. ജില്ലയിലെ മൂന്നിലൊന്ന് ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നു.
കാസര്‍കോട് ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ ആകെ 42 അസിസ്റ്റന്റ് എഞ്ചീനിയര്‍മാരാണ് വേണ്ടത്. നിലവിലുള്ളത് 14 പേര്‍. 7 അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍മാര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രം . ജില്ലാ പഞ്ചായത്തില്‍ എക്സിക്യൂട്ടിവ് എഞ്ചീനിയറുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. സാങ്കേതിക വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ത്രിതല പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
പ്രധാനമന്ത്രി ഗ്രാം സടക് യോജന പി.എം.ജി.എസ്.വൈയുടെ കാസര്‍കോട് ജില്ലയിലെ നിര്‍വ്വഹണ വിഭാഗത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല.
ഇതിന് പുറമെ കാസര്‍കോട് ജില്ലയിലെ ആകെ 39 ഗ്രാമപഞ്ചായത്തുകളില്‍ 11 പഞ്ചായത്തുകളിലും നിലവില്‍ സെക്രട്ടറിമാരില്ല. 7 പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ കാസേരയും ഒഴിഞ്ഞ് കിടക്കുന്നു. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും കാസര്‍കോടിനോടുള്ള അവഗണന അവസാനിച്ചിട്ടില്ല.
Adjust Story Font
16