Quantcast

ഒഡിഷയില്‍ നിന്നും അനധികൃതമായി കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ 2 പേര്‍ റിമാന്‍ഡില്‍

MediaOne Logo

Ubaid

  • Published:

    29 May 2018 7:50 PM GMT

ഒഡിഷയില്‍ നിന്നും അനധികൃതമായി കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ 2 പേര്‍ റിമാന്‍ഡില്‍
X

ഒഡിഷയില്‍ നിന്നും അനധികൃതമായി കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ 2 പേര്‍ റിമാന്‍ഡില്‍

ദരിദ്ര കുടുംബത്തിലെ കുട്ടികളെ ഇരകളാക്കി വലിയ റിക്രൂട്ടിങ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്

ഒഡിഷയില്‍ നിന്നും അനധികൃതമായി കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ 2 പേര്‍ റിമാന്‍ഡില്‍. ഏജന്റ് റാബി നാരായണ്‍ മിശ്ര, മലയാളിയായ ജയകുമാര്‍ എന്നിവരെയാണ് റിമാന്‍റ് ചെയ്തത്. ഒഡിഷയില്‍ നിന്ന് ജോലിക്കെന്ന പേരില്‍ കുട്ടികളെ എത്തിച്ചത് നിയമങ്ങള്‍ ലംഘിച്ച്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയടക്കം കബളിപ്പിച്ചത്. ദരിദ്ര കുടുംബത്തിലെ കുട്ടികളെ ഇരകളാക്കി വലിയ റിക്രൂട്ടിങ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കമ്പനിയാണെന്ന് അവകാശപ്പെടുന്ന ഐ എല്‍ എഫ് എസിന്റെ കത്തും കുട്ടികളെ കൊണ്ടുവന്നയാളുടെ പക്കലുണ്ട്. ചെന്നൈ, തിരുപ്പൂര്‍, ബംഗളൂരു തുടങ്ങിയിടങ്ങളിലേക്കും കുട്ടികളെ കൊണ്ടുപോയിട്ടുണ്ടന്ന് സംഘത്തിലുള്ളവര്‍ ഞങ്ങളോട് പറഞ്ഞു.

TAGS :

Next Story