കൂട്ട ബലാത്സംഗ വാര്‍ത്ത പുറത്തുവന്നത് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ
കൂട്ട ബലാത്സംഗ വാര്‍ത്ത പുറത്തുവന്നത് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ
ഇന്നലെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ച് എഴുതിയത്. സിനിമാക്കഥയാണെന്ന് കരുതരുത്, എന്ന ആമുഖത്തോടെയായിരുന്നു കുറിപ്പ്.
ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ട ബലാത്സംഗ വാര്‍ത്ത പുറത്തുവന്നത്. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് യുവതി സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്.
രണ്ട് വര്‍ഷം മുന്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭീഷണിയുള്ളതിനാലാണ് ഇതുവരെ ഈ രീതിയില്‍ പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ പക്ഷം. കുട്ടികളെയും ഭര്‍ത്താവിനെയും ഉപദ്രവിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നത്രെ. ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞെത്തിയ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ പരാതി നല്‍കുന്നത്. സ്റ്റേഷനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതോടെ പരാതി പിന്‍വലിച്ചു. എന്നിട്ടും ഉപദ്രവം തുടര്‍ന്നപ്പോള്‍ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് ഭാഗ്യലക്ഷ്മിയെ വിളിക്കുന്നത്.
ഇന്നലെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ച് എഴുതിയത്. സിനിമാക്കഥയാണെന്ന് കരുതരുത്, എന്ന ആമുഖത്തോടെയായിരുന്നു കുറിപ്പ്.
സങ്കടവും രോഷവും സഹിക്കുന്നില്ലെന്നും ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു രാജ്യത്ത് ജീവിക്കേണ്ടി വന്നതില്‍ ലജ്ജതോന്നുന്നുവെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഇന്ന് യുവതി തന്നെ ഭര്‍ത്താവിനൊപ്പം മാധ്യമങ്ങള്‌ക്ക് മുന്നിലെത്തിയത്.
Adjust Story Font
16