അതിജീവനത്തിന്റെ ശാസ്ത്രപാഠവുമായി ഒരു പ്രതിഭ
അതിജീവനത്തിന്റെ ശാസ്ത്രപാഠവുമായി ഒരു പ്രതിഭ
മലപ്പുറം പുളിക്കല്‍ എഎംഎം ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍
സ്വന്തം ശരീരത്തിന്റെ വെല്ലുവിളികളെ മറികടക്കാന്‍ ശാസ്ത്രപരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അമല്‍ എന്ന കൊച്ചു പ്രതിഭ. സെറിബ്രല്‍ പാള്‍സി ബാധിച്ച അമല്‍ ഷൊര്‍ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അവതരിപ്പിക്കുന്നത് അതിജീവനത്തിന്റെ പാഠമാണ്
മലപ്പുറം പുളിക്കല്‍ എഎംഎം ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍. പ്രസവ സമയത്ത് ഒരു ചികിത്സാപിഴവു മൂലം അല്പസമയം ഓക്സിജന്‍ ലഭിക്കാത്തത് മൂലമാണ് അമല്‍, സെറിബ്രല്‍ പാള്‍സി രോഗബാധിതനായത്. ഇപ്പോഴും നമ്മുടെ രാജ്യത്ത് ഈ രോഗത്തിനെതിരെ മികച്ച ചികിത്സയില്ലെന്ന തിരിച്ചറിവില്‍ നിന്നുള്ള പരീക്ഷണമാണ് ഈ പ്രതിഭയുടെ ശാസ്ത്രോത്സവത്തിലെ പ്രൊജക്ട്.
ഈ പരീക്ഷണത്തില്‍ അമലിനെ സഹായിക്കാന്‍ ഫന്ന എന്ന കൂട്ടുകാരിയുമുണ്ട്. നല്ലവായനക്കാരന്‍ കൂടിയാണ് അമല്‍. ജോലി പോലും ഉപേക്ഷിച്ച് മകനൊപ്പം നില്‍ക്കുന്ന ഉപ്പ ഇഖ്ബാലും ഉമ്മ ഫെമിനയുമാണ് അമലിന്റെ ശക്തി.
Adjust Story Font
16