അഞ്ചേരി ബേബി വധം: എം എം മണി കോടതിയില്‍ ഹാജരായി
അഞ്ചേരി ബേബി വധം: എം എം മണി കോടതിയില്‍ ഹാജരായി
കേസില്‍ കഴിഞ്ഞ രണ്ട് തവണയും മണി കോടതിയില്‍ ഹാജരായിരുന്നില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന വൈദ്യുതി മന്ത്രി എം എം മണിയുടെ ഹരജിയില്‍ തൊടുപുഴ ജില്ല സെഷന്‍സ് കോടതി അടുത്തമാസം ഒന്‍പതിന് വിധി പറയും. സി പി എം ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രനുള്‍പ്പെടെ മറ്റ് മൂന്ന് പേരെ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജി കോടതിക്ക് മുന്‍പാകെ ഉണ്ട്. നേരത്തെ രണ്ട് തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാവാത്ത എം എം മണി കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരായി.
അഞ്ചേരി ബേബി വധക്കേസ് പ്രതികളെ നേരത്തെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടതാണെന്നും കേസ് നില നില്‍ക്കുന്നതല്ലെന്നും എം എം മണിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
ബേബി അഞ്ചിരി, മുള്ളന്‍ചിറമത്തായി, മുട്ടനാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകത്തെ കുറിച്ച് 2012ല്‍ മണക്കാട്ട് നടത്തിയ വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തെ തുടര്‍ന്നാണ് പോലീസ് നാല് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മണി രണ്ടാം പ്രതിയായ അഞ്ചേരി ബേബിവധക്കേസിന്‍റെ തുടര്‍വാദമാണ് ഇന്ന് നടന്നത്.
കഴിഞ്ഞ രണ്ട് തവണയും കോടതി ആവശ്യപ്പെട്ടിട്ടും മണി ഹാജരായിരുന്നില്ല. അതിനാല്‍ ഇന്ന് കര്‍ശനമായി എത്തണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. മണിയെ കൂടാതെ പാമ്പുംപാറ കുട്ടന്‍, ഒ ജി മദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Adjust Story Font
16