Quantcast

ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡ നിയമനടപടിയ്ക്കൊരുങ്ങുന്നു

MediaOne Logo

admin

  • Published:

    29 May 2018 3:54 AM GMT

ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡ നിയമനടപടിയ്ക്കൊരുങ്ങുന്നു
X

ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡ നിയമനടപടിയ്ക്കൊരുങ്ങുന്നു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച പണം വകമാറ്റിയെന്ന പരാതികളെത്തുടര്‍ന്നാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്.

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള മിഷണറി സംഘടനയായ ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡ നിയമനടപടിയ്ക്കൊരുങ്ങുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച പണം വകമാറ്റിയെന്ന പരാതികളെത്തുടര്‍ന്നാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ തിരിമറി നടത്തിയെന്ന നിരവധി പരാതികളാണ് ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡയില്‍ ലഭിച്ചിരിയ്ക്കുന്നത്.

ടെക്സാസിലെ വില്‍സ് പോയന്റ് ആസ്ഥാനമാക്കി കെ പി യോഹന്നാന്‍ 1978ല്‍ സ്ഥാപിച്ച ഗോസ്പെല്‍ ഫോര്‍ ഏഷ്യ 2007 മുതല്‍ 2014 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 128 ദശലക്ഷം ഡോളര്‍ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് കണക്കുകളില്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിയ്ക്കുന്നത്. ഇതിനു പുറമെ ഇതേ കാലയളവില്‍ 93.5 ദശലക്ഷം ഡോളര്‍ ഇന്ത്യയിലേയ്ക്ക അയച്ചതായി കനഡ റവന്യൂ ഏജന്‍സിയില്‍ കണക്കുണ്ട്. എന്നാല്‍ ഇത്രയും തുക എത്തിയതിന്റെ കണക്കുകളൊന്നും ഇന്ത്യയില്‍ ഇല്ലെന്നാണ് മറ്റൊരു പരാതി. ന്യൂ ഗ്ലാസ്ഗോയിലെ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ബ്രൂസ് മോറിസനാണ് കെ പി യോഹന്നാനെതിരെയുള്ള പ്രധാന പരാതിക്കാരന്‍. ഇതിനു പുറമെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് മറ്റ് നിരവധി പരാതികളും ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡയിലും അമേരിയ്ക്കയിലും ലഭിച്ചിട്ടുണ്ട്.

ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വന്‍തോതില്‍ വിദേശ ഫണ്ട് ലഭിയ്ക്കുന്നതായാണ് കാനഡ സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും പരാതികളും ഗോസ്പെല്‍ ഫോര്‍ ഏഷ്യ അധികൃതര്‍ നിഷേധിച്ചു. കാനഡയിലെയും ഇന്ത്യയിലെയും നിയമങ്ങള്‍ അനുസരിച്ച് ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ഗോസ്പെല്‍ ഫോര്‍ ഏഷ്യയുടെ നിലപാട്.

TAGS :

Next Story