Quantcast

വിശ്വ തുളു സമ്മേളനത്തിന് കാസര്‍കോട് ഉജ്ജ്വല സമാപനം

MediaOne Logo
വിശ്വ തുളു സമ്മേളനത്തിന് കാസര്‍കോട് ഉജ്ജ്വല സമാപനം
X

വിശ്വ തുളു സമ്മേളനത്തിന് കാസര്‍കോട് ഉജ്ജ്വല സമാപനം

ജാതി-മത ഭാഷാ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനും, സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കുന്നതിനുമായാണ് അഞ്ചു ദിവസം നീണ്ടു നിന്ന വിശ്വ തുളു സമ്മേളനം നടത്തിയത്

വിശ്വ തുളു സമ്മേളനത്തിന് കാസര്‍കോട് ഉജ്ജ്വല സമാപനം. തുളുനാട് സംസ്കൃതി വിളിച്ചോതുന്നതായിരുന്നു കാസര്‍കോട് ബദിയടുക്കയില്‍ നടന്ന ലോക തുളു സമ്മേളനം. ജാതി-മത ഭാഷാ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനും, സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കുന്നതിനുമായാണ് അഞ്ചു ദിവസം നീണ്ടു നിന്ന വിശ്വ തുളു സമ്മേളനം നടത്തിയത്. സമ്മേളനം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ എം ശ്രീധരന്‍ പരിഭാഷപ്പെടുത്തിയ തുളു മലയാള നിഘണ്ടു ഓസ്കാര്‍ ഫെര്‍ണാണ്ടസ് എംപി, പി.വി.കെ പനയാലിന് നല്‍കി പ്രകാശനം ചെയ്തു. തുളുനാട് സംസ്കൃതി വിളിച്ചോതുന്നതായിരുന്നു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്ര. വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രിയില്‍ അണിനിരന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികള്‍, സെമിനാറുകള്‍, കവിയരങ്ങ്, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ദക്ഷിണ കന്നട, കാസര്‍കോട്, ഉഡുപ്പി, ഭട്കല്‍ എന്നീ നാല് ജില്ലകളിലാണ് തുളുഭാഷ ഉപയോഗിക്കുന്നത്.

TAGS :

Next Story