സാഹിത്യോത്സവത്തില്‍ എന്തിനായിരുന്നു ആള്‍ദൈവം? ശാരദക്കുട്ടിയുടെ മൂന്ന് ചോദ്യങ്ങള്‍

സാഹിത്യോത്സവത്തില്‍ എന്തിനായിരുന്നു ആള്‍ദൈവം? ശാരദക്കുട്ടിയുടെ മൂന്ന് ചോദ്യങ്ങള്‍
ആര്‍എസ്എസ് പ്രതിനിധാനത്തിന്റെ പേരില്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്കരിച്ച എം എ ബേബി ആള്‍ദൈവം തന്നെ നിലവിളക്ക് കൊളുത്തിയ സാഹിത്യോത്സവത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് ശാരദക്കുട്ടി
കോഴിക്കോട് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഡിസി ബുക്സ് സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എന്തിനാണ് ആള്‍ദൈവം ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിനെ പങ്കെടുപ്പിച്ചതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. മതനിരപേക്ഷമായ പരിപാടിയില്‍ സക്കറിയയോടൊപ്പം ആള്‍ദൈവത്തിന്റെ സാന്നിധ്യമുണ്ടായതോടെ മതനിരപേക്ഷബോധ്യമുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് സക്കറിയയും അവരവരെ തന്നെ റദ്ദാക്കുന്ന ചരിത്ര മുഹൂര്‍ത്തമായി അതെന്ന് ശാരദക്കുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.
ആര്‍എസ്എസ് പ്രതിനിധാനത്തിന്റെ പേരില്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്കരിച്ച എം എ ബേബി ആള്‍ദൈവം തന്നെ നിലവിളക്ക് കൊളുത്തിയ സാഹിത്യോത്സവത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്നും ശാരദക്കുട്ടി ചോദിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ പത്രാധിപന്മാര്‍ ഇല്ല എന്ന് സാഹിത്യോത്സവത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെയും ശാരദക്കുട്ടി വിമര്‍ശിച്ചു. എംടിക്കും എന്‍വി കൃഷ്ണവാര്യര്‍ക്കും ശേഷം പത്രാധിപന്മാരില്ല ലോകത്ത് എന്ന് വിലപിച്ച "വൃദ്ധ"മനസ്സുകളോട് സഹതാപം തോന്നുന്നു. ഓരോ കാലത്തിനും വേണ്ടത് ആ കാലത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതും ആ കാലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ അറിയുന്നതുമായ പത്രാധിപരല്ലേ എന്നും ശാരദക്കുട്ടി ഫേസ് ബുക്കിലെഴുതി.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Adjust Story Font
16