പന്തളം സുധാകരന്‍ കോങ്ങാട് പിടിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
പന്തളം സുധാകരന്‍ കോങ്ങാട് പിടിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
പന്തളം സ്ഥാനാര്‍ത്ഥിയായതോടെ ജില്ലയിലെ ഏറ്റലും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കോങ്ങാട് മാറി.
കോങ്ങാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി പന്തളം സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പാലക്കാട് ജില്ലയില്‍ ഏറ്റവും പ്രമുഖനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും പന്തളം സുധാകരന്‍. സിറ്റിംഗ് എംഎല്‍എ ആയ സിപിഎമ്മിന്റെ കെ വി വിജയദാസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ പാലക്കാട് എല്‍ഡിഎഫിന് ഏറ്റവും കുറവ് ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് കോങ്ങാട്.
എല്‍ഡിഎഫിന്റെ നാലായിരം വോട്ടിന് താഴെ മാത്രം 2011 ല്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന കോങ്ങാട് ഇത്തവണ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സ്വന്തമാക്കാമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടല്‍.
ഏറെക്കുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതു കൊണ്ട് പ്രൊഫ കെ എ തുളസി മണ്ഡലത്തില്‍ നിശബ്ദ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും തുടങ്ങി. വനിതാ വോട്ടുകളും, നിക്ഷപക്ഷ വോട്ടുകളും തുളസിക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ തുളസിയെ ചേലക്കരക്കു മാറ്റി, പി സ്വാമിനാഥനെ തന്നെ കോങ്ങാട് രംഗത്തിറക്കാനായിരുന്നു കെപിസിസി നീക്കം.
പട്ടികയില്‍ ഇല്ലാതിരുന്ന സ്വാമിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ മണ്ഡലം കമ്മറ്റികള്‍ രംഗത്തെത്തി. പന്തളം സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. പന്തളം സ്ഥാനാര്‍ത്ഥിയായതോടെ ജില്ലയിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കോങ്ങാട് മാറി.
സിപിഎമ്മിലെ കെവി വിജയദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2011 ല്‍ 3565 വോട്ടിനാണ് വിജയദാസ് പി സ്വാമിനാഥനെ തോല്‍പ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോങ്ങാട് നിയമസഭാ സീറ്റില്‍ എല്‍ഡിഎഫ് 14361 വോട്ടിന് മുന്നിലാണ്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിജയദാസും പ്രചരണ രംഗത്ത് സജീവമാണ്.
Adjust Story Font
16