കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് ധനസഹായമില്ലെന്ന് മുഖ്യമന്ത്രി
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫൈസലിന്റെ വിധവക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന പികെ അബ്ദുറബ്ബ് എംഎല്‍എയുടെ ആവിശ്യത്തോടും അനുകൂലമായ മറുപടിയല്ല നല്‍കിയത്. കരിപ്പൂരില്‍ നിന്ന് ഇത്തവണ ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് ഡിജിസിഎ അനുകൂലമായല്ല പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സബ്മിഷനിലൂടെയാണ് കൊടിഞ്ഞിയില്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവിശ്യം പികെ അബ്ദുറബ്ബ് ഉന്നയിച്ചത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതിക്കായി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കണമെന്ന് വിടി ബല്‍റാം ആവിശ്യപ്പെട്ടു. റണ്‍വേയുടെ നീളം 3400 മീറ്ററാക്കാതെ ജംബോ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി നല്‍കില്ലെന്നാണ് ഡിജിസിഎയുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16