നാറാത്ത് കേസ്: 21 പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍ നാറാത്ത് ആയുധപരിശീലന ക്യാമ്പ് നടത്തിയ കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി
കണ്ണൂര്‍ നാറാത്ത് ആയുധപരിശീലന ക്യാമ്പ് നടത്തിയ കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി പിവി അബ്ദുള്‍ അസീസിന് ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷമാണ് തടവ്. എല്ലാവരും 5000 രൂപ പിഴ അടക്കണം. ഇല്ലെങ്കില്‍ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം. 22 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ ജസ്റ്റിസ് സന്തോഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. 2013 ഏപ്രില്‍ 23നാണ് കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. വിചാരണ തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ വിധി പറയുന്നതെന്ന അപൂര്‍വ്വതയും കേസിനുണ്ട്.
Next Story
Adjust Story Font
16