Quantcast

ആദിവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ നടപടിയായി

MediaOne Logo

Sithara

  • Published:

    29 May 2018 9:20 AM GMT

ആദിവാസികള്‍ക്ക് ആധാര്‍ കാര്‍ഡ്  നല്‍കാന്‍ നടപടിയായി
X

ആദിവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ നടപടിയായി

പത്തനംതിട്ട ജില്ലയില്‍ ആധാര്‍ കാര്‍ഡ് അടക്കമുളള സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത ആദിവാസികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

പത്തനംതിട്ട ജില്ലയില്‍ ആധാര്‍ കാര്‍ഡ് അടക്കമുളള സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത ആദിവാസികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടമായി ആങ്ങമൂഴിയില്‍ നടന്ന ക്യാംപില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് രേഖകള്‍ വിതരണം ചെയ്തത്.

ആങ്ങമൂഴി മൂഴിയാറില്‍ നടന്ന ക്യാംപില്‍ ആദിവാസി വിഭാഗത്തില്‍പെട്ട 31 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും 13 പേര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 34 പേരില്‍ നിന്ന് ആധാര്‍ കാര്‍ഡിനായുളള വിവരങ്ങള്‍ ശേഖരിച്ചു. വിവിധ ഏജന്‍സികളുടെ സഹകരണം ഉറപ്പാക്കിയായിരുന്നു പദ്ധതി. രേഖകള്‍ നല്‍കുന്നതിലൂടെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താനാകും. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍‌ സമാനമായ ക്യാംപുകള്‍ നടത്താനാണ് തീരുമാനം.

രേഖകളുടെ പകര്‍പ്പ് ആദിവാസികള്‍‌ക്ക് നല്‍കുകയും അസ്സല്‍ രേഖകള്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി. അസ്സല്‍ രേഖകള്‍ നഷ്ടപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുള്ള പദ്ധതികളും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.

TAGS :

Next Story