പിണറായി @ 72
പിണറായി @ 72
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാകും ഇത്തവണത്തെയും പിറന്നാള്‍ ദിനം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേന്നാണ് പിണറായിയുടെ പിറന്നാള്‍ ദിനം വരുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 24 ന് മുഖ്യമന്ത്രിയായി പാര്‍ട്ടി തന്നെ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന് അതുവരെ പുറത്ത് പറയാത്ത ആ രഹസ്യം വെളിപ്പെടുത്തിയത്.
പരസ്യമാക്കിയ രഹസ്യം കണക്ക് കൂട്ടിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 72 ാം പിറന്നാള്‍ ദിനമാണിന്ന്. അതും താന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിവസം. പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നും പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകില്ല. നിയമസഭ നടക്കുന്നതിനാല്‍ സഭയില്‍ തന്നെയാകും പിണറായി കൂടുതല്‍ സമയവും ഉണ്ടാവുക. ഉച്ചക്ക് ക്ലീഫ്ഹൈസിലെത്തി കുടുംബത്തോടെപ്പം ഭക്ഷണം കഴിക്കും. അതിനപ്പുറം ആഘോഷങ്ങളുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്.
Adjust Story Font
16