തൊഴില്‍ സുരക്ഷയും മെച്ചപ്പെട്ട വേതനവുമില്ലാതെ ലൈഫ് ഗാര്‍ഡുകള്‍
തൊഴില്‍ സുരക്ഷയും മെച്ചപ്പെട്ട വേതനവുമില്ലാതെ ലൈഫ് ഗാര്‍ഡുകള്‍
ഇരുപത്തിമൂന്ന് വര്‍ഷം വരെ സര്‍വീസുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്
സ്വന്തം ജീവന്‍ പണയം വെച്ച് അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നവരാണ് കടലോരത്ത് ജോലിയെടുക്കുന്ന ലൈഫ് ഗാര്‍ഡുകള്‍. മഴക്കാലമായതോടെ അപകടസാദ്ധ്യതയും ഇവരുടെ ജോലിഭാരവും കൂടുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാനോ സ്ഥിരപ്പെടുത്താനോ ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ദിവസവേതന അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ലൈഫ് ഗാര്‍ഡുകളുടെ വേതനത്തിലും വര്‍ഷങ്ങളോളമായി ഒരു വര്‍ദ്ധനയും ഉണ്ടായിട്ടില്ല.
രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെ ഇതുപോലെ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദദേശങ്ങള്‍ നല്‍കി അപകത്തില്‍പെടുന്നത് തടഞ്ഞും പെട്ടവരെ സ്വന്തം ജീവന്‍ കണക്കാക്കാതെ രക്ഷിച്ചും ജോലിയെടുക്കുന്നവരാണ് ലൈഫ് ഗാര്‍ഡുകള്‍. ആലപ്പുഴ ബീച്ചില്‍ ടൂറിസം വകുപ്പ് ഇത്തരത്തില്‍ 10 ലൈഫ് ഗാര്‍ഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. അഞ്ചു പേരടങ്ങുന്ന ബാച്ചുകള്‍ ഇടവിട്ട ദിവസങ്ങളില്‍ ഡ്യൂട്ടിക്കിറങ്ങും.
ഇരുപത്തിമൂന്ന് വര്‍ഷം വരെ സര്‍വീസുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. പക്ഷേ ഇപ്പോഴും താല്‍ക്കാലിക ജോലിക്കാര്‍ തന്നെ. 12 മണിക്കൂര്‍ ജോലിക്ക് ഒരു ദിവസം 500 രൂപയും റിസ്ക് അലവന്‍സായി 100മുതല്‍ 150 രൂപവരെയുമാണ് നല്‍കുക. ഒരാള്‍ക്ക് മാസത്തില്‍ 15 ദിവസമാണ് ഡ്യൂട്ടി ലഭിക്കുക. 2 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ജോലിക്ക് കൂടുതല്‍ ആളെ നിയമിക്കണമെന്ന അപേക്ഷയും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
Adjust Story Font
16