ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്
മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല പല ശ്രമങ്ങള്‍ നടത്തി. ആര്‍. ചന്ദ്രശേഖരന്‍ ഇടനിലക്കാരനായി കെ.എം മാണിയെ സമീപിച്ചിരുന്നു.എന്നാല്‍ കെ.എം മാണി ഇത് അംഗീകരിച്ചില്ല.അതായിരുന്നു രമേശിന്റെ വിരോധതതിന് കാരണമെന്നും ....
കെ.എം മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുമായിരുന്നുവെന്ന കണ്ടെത്തലുമായി കേരളാ കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍. രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്കുപുറമെ പി.സി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളികളായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തി. എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നു. അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍, പി.സി ജോര്‍ജ്, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ക്കും പങ്ക്. പി സി ജോര്‍ജ് കോണ്‍ഗ്രസ് കയറ്റിവിട്ട വൈറസാണെന്നും എ.ജി.യായിരുന്ന ദണ്ഡപാണി ശകുനിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല പല ശ്രമങ്ങള്‍ നടത്തി. ആര്‍. ചന്ദ്രശേഖരന്‍ ഇടനിലക്കാരനായി കെ.എം മാണിയെ സമീപിച്ചിരുന്നു.എന്നാല്‍ കെ.എം മാണി ഇത് അംഗീകരിച്ചില്ല.അതായിരുന്നു രമേശിന്റെ വിരോധതതിന് കാരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
Adjust Story Font
16