Quantcast

എംജി സര്‍വ്വകലാശാലയിലെ അനധികൃത മരം മുറിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ്

MediaOne Logo

Jaisy

  • Published:

    29 May 2018 12:10 AM GMT

എംജി സര്‍വ്വകലാശാലയിലെ അനധികൃത മരം മുറിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ്
X

എംജി സര്‍വ്വകലാശാലയിലെ അനധികൃത മരം മുറിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ്

നിയമങ്ങള്‍ ലംഘിച്ചാണ് മരം മുറിക്കുന്നതെന്ന സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തിന്റെ കഒണ്ടെത്തലിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്കിയത്

എംജി സര്‍വ്വകലാശാലയിലെ അനധികൃത മരം മുറിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് വനം വകുപ്പ് സ്റ്റോപ്പ് നോട്ടീസ് നല്കി. നിയമങ്ങള്‍ ലംഘിച്ചാണ് മരം മുറിക്കുന്നതെന്ന സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തിന്റെ കഒണ്ടെത്തലിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്കിയത്. വിശദീകരണം ആശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും രജിസ്റ്റാര്‍ക്കും നോട്ടീസും നല്കിയിട്ടുണ്ട്.

അക്വേഷ്യാ മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ മുറിക്കുന്ന വ്യാജേന സര്‍വ്വകലാശാലയില്‍ മറ്റ് മരങ്ങള്‍ മുറിച്ച് കടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. വിഷയം മീഡിയവണിലൂടെ പുറത്ത് വന്ന സാഹചര്യത്തിലാണ് വനം വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. ജീവക എന്ന പേരില്‍ സംരക്ഷിച്ച് പോരുന്ന പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തി. പരിശോധനയില്‍ നിയമങ്ങള്‍ ലംഘിച്ചാണ്

മരം മുറിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് മരം മുറിക്കല്‍ നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്കിയത്. കൂടാതെ എന്ത് അടിസ്ഥാനത്തിലാണ് മരം മുറിക്കലിന് അനുമതി നല്കിയതെന്ന് വ്യക്തമാക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം വൈസ് ചാന്‍സലര്‍ക്കും രജിസ്റ്റാര്‍ക്കും നോട്ടീസ് നല്കിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാല വെച്ച് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് അധികാരം ഉണ്ടെന്നാണ് വിസി അടക്കമുള്ളവര്‍ പറയുന്നത്. വനം വകുപ്പിന്റെ സംരക്ഷിത വനമേഖലയില്‍ പെട്ട സ്ഥലമാണ് ഇത്. ഇവിടെ മരം മുറിക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് നിയമം. 462 മരങ്ങള്‍ 8ലക്ഷം രൂപയ്ക്ക് മുറിക്കാന്‍ ടെണ്ടര്‍ കൊടുത്തതിലും ക്രമക്കേട് ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

TAGS :

Next Story