Quantcast

ദിലീപിന്റെ പേരിലുള്ളത് 21 ഏക്കര്‍, ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍

MediaOne Logo

Subin

  • Published:

    29 May 2018 7:58 AM GMT

നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള 6 ഏക്കര്‍ കണ്ടുകെട്ടും.

റിയല്‍ എസ്‌റേറ്റ് ഇടപാടില്‍ ദിലീപിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 5 ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി.

ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ലംഘിച്ചു. ദിലീപിന്റെ ഭൂമിയിടപാടിനെക്കുറിച്ച് 5 ജില്ലാ കളക്ടര്‍മാര്‍ അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകിട്ട് 5 മണിക്ക് മുമ്പായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള 6 ഏക്കര്‍ കണ്ടുകെട്ടും.

TAGS :

Next Story