Quantcast

ഇത്തിരി സ്ഥലത്തു നിന്നും ഒത്തിരി വിളവെടുക്കുന്ന അബ്ദുള്‍ മനാഫ്

MediaOne Logo

Subin

  • Published:

    29 May 2018 1:52 AM GMT

ഇത്തിരി സ്ഥലത്തു നിന്നും ഒത്തിരി വിളവെടുക്കുന്ന അബ്ദുള്‍ മനാഫ്
X

ഇത്തിരി സ്ഥലത്തു നിന്നും ഒത്തിരി വിളവെടുക്കുന്ന അബ്ദുള്‍ മനാഫ്

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അബ്ദുള്‍ മനാഫ് കൃഷി തുടങ്ങിയത്. അക്വാപോണിക്‌സിനു പുറമേ കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് കൃഷിചെയ്യുന്ന തിരി നനരീതിയും ടെറസ്സില്‍ പരിക്ഷിക്കുന്നുണ്ട്

ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി വിളവു കൊയ്യുന്ന കര്‍ഷകനാണ് കൊച്ചി എടവനക്കാട് സ്വദേശി അബ്ദുള്‍ മനാഫ്. കേരളത്തില്‍ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന അക്വാപോണിക്‌സ് കൃഷിരീതിയാണ് അബ്ദുള്‍ മനാഫിന്റേത്. ചെറിയ അളവില്‍ മാത്രം വെള്ളം ആവശ്യമുള്ള തിരിനന കൃഷിരീതിയും അബ്ദുള്‍ മനാഫ് വീട്ടുവളപ്പില്‍ പരീക്ഷിക്കുന്നുണ്ട്.

കീടനാശിനിയും രാസവളവുമില്ലാതെ ഇല്ലാതെ ജലം മാത്രം നല്‍കി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക്‌സ്. ഈ കൃഷിരീതിക്ക് കേരളത്തില്‍ പ്രചാരം കിട്ടും മുന്പ്തന്നെ ഇന്റര്‍നെറ്റ് വഴി അറിവ് നേടി അബ്ദുള്‍മനാഫ് അക്വാപോണിക്‌സ് കൃഷി ആരംഭിച്ചു. 40 അടി നീളവും 6 അടി താഴ്ചയുമുള്ള കുളം കുഴിച്ചു. പ്ലംബിംങ് ഉള്‍പ്പെടെ മറ്റെല്ലാ ജോലിയും ഒറ്റക്ക് ചെയ്തു. മത്സ്യത്തിനൊപ്പം ധാരാളം പച്ചക്കറികളും മനാഫിന്റെ വീട്ടു വളപ്പില്‍ സമൃദ്ധമാണ്.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അബ്ദുള്‍ മനാഫ് കൃഷി തുടങ്ങിയത്. അക്വാപോണിക്‌സിനു പുറമേ കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് കൃഷിചെയ്യുന്ന തിരി നനരീതിയും ടെറസ്സില്‍ പരിക്ഷിക്കുന്നുണ്ട്. വെള്ളം നേരിട്ട് ചെടിയിലേക്ക് ഒഴിക്കാതെ ഒരു തിരിയിലൂടെ വെള്ളമുള്ള പൈപ്പിനെയും ചെടിയുള്ള ഗ്രോ ബാഗിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൃഷിരീതിയാണ് തിരിനന.

TAGS :

Next Story