Quantcast

മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ലെന്ന് വിടി ബല്‍റാം

MediaOne Logo

Jaisy

  • Published:

    29 May 2018 3:40 PM GMT

മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ലെന്ന് വിടി ബല്‍റാം
X

മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ലെന്ന് വിടി ബല്‍റാം

അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം

മമ്മൂട്ടി എന്ന മഹാനടനില്‍ നിന്നും ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. ഫാന്‍സുകാരുടെ ആക്രമണത്തിനിരയായി നടി അന്ന രേഷ്മ രാജന്‍ മാപ്പ് പറഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്നയോട് മാപ്പ് പറയാന്‍ മമ്മൂട്ടി തയ്യാറാവണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ ഫാൻസ്‌ എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട്‌ അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണം. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്‌.

TAGS :

Next Story