ബേപ്പൂര്‍ ബോട്ടപകടം: രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനടുത്തുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനടുത്തുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രിന്‍സ്, ബോട്ടുടമയും നാഗര്‍കോവില്‍ സ്വദേശിയുമായ ആന്റോ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 46 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. പകുതി മുങ്ങിയ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പ്രിന്‍സിന്‍റെയും ആന്‍റോയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശി ജോണ്‍സണ്‍, നാഗര്‍കോവിലില്‍ നിന്നുള്ള റമ്യാസ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബേപ്പൂര്‍ തീരസംരക്ഷണ സേനയുടെ സി ജി 404, കൊച്ചിയില്‍ നിന്നുള്ള ആര്യമാന്‍ എന്നീ കപ്പലുകളാണ് അപകടസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
അപകടത്തെ കുറിച്ച് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് അന്വേഷണം നടത്തും. ഇതിന്‍റെ ഭാഗമായി ഇന്നലെ രക്ഷപ്പെടുത്തിയ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൊഴി എടുത്തു. കപ്പലിടിച്ചാണ് ബോട്ട് തകര്‍ന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഭവത്തില്‍ ബേപ്പൂര്‍ തീരദേശ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കന്യാകുമാരിയിലെ ചിന്നതുറയില്‍ നിന്ന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ട് ബുധനാഴ്ച രാത്രിയാണ് അപകടത്തില്‍ പെട്ടത്.
Adjust Story Font
16